ഇന്ത്യന്‍ സൈനികരുടെ വധത്തില്‍ യു.എന്‍ അന്വേഷണം വേണ്ടന്ന് ഇന്ത്യ

single-img
10 January 2013

Pakistan_Border_1212219cഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തണമെന്ന പാക്കിസ്ഥാന്റെ നിര്‍ദേശം ഇന്ത്യ തള്ളി. പ്രശ്‌നത്തെ അന്താരാഷ്ട്രവത്കരിക്കാനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഡല്‍ഹിയില്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയും കേന്ദ്രമന്ത്രിസഭായോഗവും പ്രശ്‌നം വിശദമായി ചര്‍ച്ചചെയ്തു. പ്രതിരോധമന്ത്രി എ.കെ. ആന്റണി സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അന്വേഷണം നടത്താന്‍ യുഎന്‍ സംഘത്തെ അനുവദിക്കില്ലെന്നും ആന്റണി വ്യക്തമാക്കി. യുഎന്‍ അന്വേഷണമെന്ന നിര്‍ദേശം മന്ത്രിസഭായോഗവും തള്ളിയതായി ധനകാര്യമന്ത്രി പി. ചിദംബരം അറിയിച്ചു.