ആറന്മുള വിമാനത്താവളം: സര്‍ക്കാര്‍ 10% ഓഹരി വാങ്ങും

single-img
10 January 2013

നിര്‍ദ്ധിഷ്ട ആറന്മുള വിമാനത്താവളത്തില്‍ കേരള സര്‍ക്കാര്‍ 10% ഓഹരി വാങ്ങും. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സ്വകാര്യ മേഖലയില്‍ ഒരുങ്ങുന് വിമാനത്താവളത്തിനായി ഗവണ്‍മെന്റിന്റേതായുള്ള ഭൂമി മാര്‍ക്കറ്റ് വിലയില്‍ നല്‍കുമന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കൂടാതെ പ്രദേശത്തെ പുറംപോക്ക് ഭൂമി മോഹവിലയാകും ഈടാക്കുകയെന്നും അദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ശക്തമാകുന്ന അവസരത്തിലാണ് മന്ത്രിസഭാ തീരുമാനം പുറത്തു വന്നിരിക്കുന്നത്. പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കുന്ന പദ്ധതിക്കെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.