ഉലകനായകന്‍ തോല്‍വി സമ്മതിച്ചു

single-img
9 January 2013

viswaroopam-wallpapers-kamal-haasan-5തന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം ഡിടിഎച്ചിലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് ഉലക നായകന്‍ കമല്‍ ഹാസന്‍ പിന്നോട്ടു പോയി. ചിത്രം ആദ്യം തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എന്നാല്‍ റിലീസ് തീയതി അറിയിച്ചിട്ടില്ല. എന്തു തന്നെ സംഭവിച്ചലും ഡിടിഎച്ച് റിലാസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കമല്‍ ഹാസന്‍ തമിഴ്‌നാട് ഫിലിം തിയേറ്റേഴ്‌സ് ഫെഡറേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം മാറ്റിയത്. പത്തിന് ഡിടിഎച്ച് വഴി ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി ഡിടിഎച്ച് സേവനദാതാക്കളുമായി കമല്‍ ഹാസന്‍ കരാറിലെത്തിയിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ ശക്തമായി രംഗത്തു വന്നത് തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് കാരണമാകുകയായിരുന്നു.

വിശ്വരൂപത്തിന്റെ കഥ,തിരക്കഥ, സംവിധാനം, നിര്‍മ്മാണം എന്നിവ കമല്‍ ഹാസന്റേതാണ്.