ആഭ്യന്തരയുദ്ധം കനക്കുന്നു; സിറിയ പട്ടിണിയിലേക്ക്

single-img
9 January 2013

syriaമാസങ്ങളായി തുടര്‍ന്നുവരുന്ന ആഭ്യന്തരയുദ്ധം കനത്ത നാശംവിതച്ച സിറിയയില്‍ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ പട്ടിണിയുടെ പിടിയിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ദുരിതബാധിത മേഖലകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലെ പ്രയാസമാണ് ഇതിനു കാരണം. സിറിയയില്‍ കഴിഞ്ഞ 22 മാസമായി ആഭ്യന്തര കലഹം തുടരുമ്പോഴും പതിനഞ്ചു ലക്ഷത്തോളം പേര്‍ക്ക് യുഎന്‍ ഏജന്‍സി ഭക്ഷണം എത്തിക്കുന്നുണ്ട്. എന്നാല്‍ പോരാട്ടം രൂക്ഷമായതോടെ യുദ്ധമേഖലയിലേക്കുള്ള സഹായവിതരണം നിലച്ചിരിക്കുകയാണ്. ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുവാന്‍ സാധ്യതുണ്ടെന്ന് യു.എന്‍ മുന്നറിയിപ്പുനല്‍കി.