ഇരുട്ടിലൊരു ‘ഹോളിഡേ’

single-img
9 January 2013

KSEBവരും ദിവസങ്ങളില്‍ കേരളത്തിലെ സബ്‌സ്‌റ്റേഷനുകള്‍ ‘ഹോളിഡേ’ ആഘോഷിക്കാനൊരുങ്ങുന്നു. അറ്റകുറ്റപ്പണികളുടെ പേരിലാണ് മാസത്തിലൊരു ദിവസം സബ്‌സ്റ്റേഷനുകള്‍ അടച്ചിടുക. ഈ ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ പ്രസ്തുത സബ്‌സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള പ്രദേശത്ത് വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങും. അടച്ചിടുന്ന സബ്‌സ്റ്റേഷനുകളിലേയ്ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാത്തതാണ് ഇതിന് കാരണം. ഇത് വഴി വൈദ്യുതി ലാഭവും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്.

മെയ് മാസം വരെയാണ് ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഓരോ സബ്‌സ്‌റ്റേഷനിലും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും പണി നടക്കുക. ഇതിനുള്ള ഷെഡ്യൂള്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

അറ്റകുറ്റപ്പണിയുടെ പേരില്‍ പവര്‍ ഹോളിഡേ നടപ്പാക്കാനാണ് ഉദ്ദേശ്യം എന്ന് ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്ന് വൈദ്യുതി മന്ത്രി ആര്യടന്‍ മുഹമ്മദ് അറിയിച്ചു. പ്രസരണ നഷ്ടം കുറയ്ക്കുന്നതിനാവശ്യമായ വാര്‍ഷിക അറ്റകുറ്റപ്പണികളാണെന്നും അദേഹം പറഞ്ഞു.