യുഎന്‍ സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് മൗറീഷ്യസിന്റെ പിന്തുണ

single-img
9 January 2013

mauritus-president-navin-ramgoolamഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇന്ത്യയ്ക്കു മൗറീഷ്യസിന്റെ പിന്തുണയുണ്ടാകുമെന്നു മൗറീഷ്യസ് പ്രസിഡന്റ് രാജ്‌കേശ്വര്‍ പുര്യാഗ് പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായി കാലങ്ങളായി സുദൃഢമായ ബന്ധമാണ് മൗറീഷ്യസ് കാത്തുസൂക്ഷിക്കുന്നത്. ഏറെ സമാനതകളുള്ള രാജ്യങ്ങളാണ് ഇന്ത്യയും മൗറീഷ്യസും. നമുക്ക് പൊതുവായ വേരുകളാണുള്ളത്. ചരിത്രപരമായി ഒരേ ആശയഗതികളാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നതും. മൗറീഷ്യസുകാരുടെ പൂര്‍വികര്‍ ഇന്ത്യക്കാരാണ്. ജനാധിപത്യ സംവിധാനവും ഇരുരാജ്യങ്ങളും നിലനിര്‍ത്തിവരുന്നു.