നെത്തോലി ഒരുങ്ങുന്നു

single-img
9 January 2013

386572_373242222771173_893720206_nഫഹദ് ഫാസില്‍ ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ‘നത്തോലി ഒരു ചെറിയ മീനല്ല’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. കമാലിനി മുഖര്‍ജി നായികയാകുന്ന ചിത്രത്തില്‍ റീമ കല്ലിങ്കലും ഒരു പ്രധാന വേഷത്തിലെത്തുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന നത്തോലിയുടെ തിരക്കഥയൊരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. തട്ടത്തിന്‍ മറയത്തിലൂടെ ഗാനരചന രംഗത്തെത്തിയ അനു എലിസബത്ത് ജോസിന്റെ വരികള്‍ക്ക് അഭിജിത് സംഗീതമൊരുക്കുന്നു.

ബിജോയ് നമ്പ്യാര്‍ നത്തോലി ഒരു ചെറിയ മീനല്ല ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. ഗുഡ് കമ്പനി & എയ്ഞ്ചല്‍ വര്‍ക്ക്‌സ് ട്രെന്‍ഡ് ആഡ് ഫിലിംസുമായി ചേര്‍ന്ന് ആണ് ചിത്രമൊരുക്കുന്നത്.