കുറഞ്ഞ ചെലവില്‍ ഐഫോണ്‍

single-img
9 January 2013

iphoneസ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഭീമനായ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് പെട്ടെന്ന് കൈയിലൊതുങ്ങുന്നതല്ല അവയുടെ വില. ഇതിനൊരു പരിഹാരമായി കുറഞ്ഞ വിലയിലുള്ള ഐഫോണുകള്‍ കമ്പനി വിപണിയിലിറക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട. ചൈനയും ഉയര്‍ന്ന വരുന്ന മറ്റു വിപണികളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം. പുതിയ മോഡല്‍ ഈ വര്‍ഷം പകുതിയില്‍ പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്.

നിലവിലുള്ള ഐഫോണിന്റെ അതേ രൂപത്തിലാണ് വരുന്നതെങ്കിലും വില കുറയ്ക്കുന്നതിനായി താരതമ്യേന വിലകുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നത്. ഏറ്റവും പുതിയ ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്ന അലുമിനിയം ചെസിംഗിനു പകരം പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക് ആയിരിക്കും ഇതില്‍ ഉപയോഗിക്കുക.