പാചകവാതക വില 120 രൂപ വരെ കൂട്ടാന്‍ നിര്‍ദേശം

single-img
9 January 2013

gasസബ്‌സിഡി പാചകവാതകത്തിന് മൂന്നു മാസം കൊണ്ടു 120 രൂപ വരെ കൂട്ടാന്‍ നിര്‍ദേശം. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള മൂന്നു മാസംകൊണ്ട് 120 രൂപ വരെ വര്‍ധിപ്പിക്കാനാണു നിര്‍ദേശം വന്നിരിക്കുന്നത്. ഡീസല്‍ ലിറ്ററിന് ഒന്നര രൂപ വീതം ഓരോ മാസവും കൂട്ടി മൂന്നു മാസത്തിനുള്ളില്‍ നാലര രൂപ വര്‍ധിപ്പി ക്കാനും നിര്‍ദേശമുണ്ട്. മണ്ണെണ്ണയ്ക്കു മാസം 35 പൈസ വീതമോ മൂന്നു മാസത്തിലൊരിക്കല്‍ ഒരു രൂപ വീതമോ 2015 വരെ കൂട്ടാനുള്ള നിര്‍ദേശവും കേന്ദ്രസര്‍ക്കാരിന്റെ പരിഗ ണനയ്ക്കു വന്നിട്ടുണ്ട്. ജനക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കു കൂടുതല്‍ ഫണ്ട് കണെ്ടത്താനുള്ള നീക്കത്തിന്റെ ഭാ ഗമായിട്ടാണ് നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്. കേന്ദ്രമന്ത്രിസഭായോഗത്തില്‍ പരിഗണിക്കാന്‍ തയാറാക്കി യിരിക്കുന്നതാണ് ഈ നിര്‍ദേശങ്ങള്‍.