മാധ്യമങ്ങളും നിരൂപകരും കുരയ്ക്കുന്ന പട്ടികള്‍; ആശാറാം ബാപ്പുവിന്റെ സര്‍ട്ടിഫിക്കറ്റ്

single-img
9 January 2013

Asharam-Bapu-Imagesരാജ്യ തലസ്ഥാനത്ത് മാനഭംഗത്തിനിരയായ കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിവാദ നായകനായ ആത്മീയ ആചാര്യന്‍ ആശാറാം ബാപ്പു, മാധ്യമങ്ങളും നിരൂപകരും കുരയ്ക്കുന്ന പട്ടികളാണെന്ന പ്രസ്താവനയുമായി ഇന്നലെ രംഗത്തെത്തി. മാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിക്കും കുറ്റകൃത്യത്തില്‍ തുല്യപങ്കാണുള്ളതെന്നായിരുന്നു ബാപ്പു കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍, തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നു ബാപ്പു പറഞ്ഞു.