എയര്‍ടെല്‍ 2ജി നിരക്കില്‍ വന്‍ വര്‍ദ്ധന; ഐഡിയ, വോഡഫോണ്‍ വര്‍ദ്ധന ഉടന്‍

single-img
9 January 2013

Airtel-Logo-Newഇന്ത്യയിലെ ഒന്നാം നിര സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ തങ്ങളുടെ 1 ജിബി 2 ജി സര്‍വ്വീസിനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചു. മറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരായ ഐഡിയയും വോഡഫോണും സമൂപഭാവിയില്‍ തന്നെ ഈ നിരക്കുവര്‍ദ്ധന പിന്തുടരുമെന്നാണ് റിപ്പോര്‍ട്ട്. നൂറു രൂപയുടെ 1 ജിബി നിരക്കില്‍ 25 % വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ 100 രൂപയായ സര്‍വ്വീസിന് അതോടെ 125 രൂപയാകും. നിലവിലെ സ്ഥിതിയില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് നിരക്കുവര്‍ദ്ധനവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോള്‍ നിരക്കോ 3 ജി നിരക്കോ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് എയര്‍ടെല്‍ പ്രതികരിച്ചിട്ടില്ല.