വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം : രണ്ട്‌ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

single-img
8 January 2013

locജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖ ലംഘിച്ചു കടന്ന പാകിസ്ഥാന്‍ സൈനികര്‍ രണ്ട്‌ ഇന്ത്യന്‍ സൈനികരെ വെടിവെച്ചു കൊന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടാണ്‌ പാക്‌ സൈന്യം ആക്രമണം നടത്തിയത്‌. പൂഞ്ച്‌ ജില്ലയില്‍ അതിര്‍ത്തിയില്‍ പെട്രോളിംഗ്‌ നടത്തുകയായിരുന്നു ഇന്ത്യന്‍ സൈനികര്‍. ഒരു പ്രകോപനവും കൂടാതെയാണ്‌ നിയന്ത്രണ രേഖ കടന്നു വന്ന പാക്‌ സൈന്യം ഇവരെ ആക്രമിച്ചത്‌. ലാന്‍സ്‌നായിക്കുമാരായ ഹേമരാജ്‌, സുധാകര്‍ സിങ്‌ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ഇവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.