യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ താലിബാന്‍ കമാന്‍ഡറും

single-img
8 January 2013

pakistan evarthaസൗത്ത് വസിറിസ്ഥാനില്‍ കഴിഞ്ഞദിവസം യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ താലിബാന്‍ കമാന്‍ഡര്‍ തൂഫാന്‍ എന്ന വാലി മുഹമ്മദും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. താലിബാന്‍ ചീഫ് ഹക്കീമുള്ള മെഹ്‌സൂദിന്റെ ബന്ധുവും ചാവേര്‍ വിഭാഗത്തിന്റെ തലവനുമാണ് തൂഫാന്‍.താലിബാന്റെ മൂന്നു സങ്കേതങ്ങളില്‍ യുഎസ് നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ പതിനേഴോളം ഭീകരര്‍ മരിച്ചു.