എന്‍എസ്എസ് തന്നെ മൂലയ്ക്കിരുത്താന്‍ ശ്രമിച്ചിട്ടില്ല: തിരുവഞ്ചൂര്‍

single-img
8 January 2013

thiruvanchoorഎന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഒരു സമുദായവും തന്നെ മൂലയ്ക്കിരുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരോട് എല്ലാക്കാലത്തും തനിക്കു ബഹുമാനമുണ്ട്. രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കണമെന്ന എ.കെ. ആന്റണിയുടെ നിര്‍ദേശം അട്ടിമറിച്ചെന്ന സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അഭിപ്രായം പറയേണ്ടതു താനല്ല. സമുദായ നേതൃത്വങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ല. തെരഞ്ഞെടുപ്പുകാലത്തു സഹായം അഭ്യര്‍ഥിച്ചു സമുദായ നേതാക്കളുടെ അടുത്തു പോകാത്തവരായി ഇടതുവലതു മുന്നണികളില്‍ ആരുമില്ല. സമുദായ നേതാക്കള്‍ ആരും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളോ തീവ്രവാദ പ്രവര്‍ത്തനങ്ങളോ നടത്തുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.