ഇന്ത്യ -പാക് മൂന്നാം മത്സരം ഒത്തുകളി: പോള്‍ നിക്‌സണ്‍

single-img
8 January 2013

Paul-Nixon-007ഇന്ത്യ – പാക് മൂന്നാം ഏകദിനം ഒത്തുകളിയായിരുന്നെന്ന് മുന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ പോള്‍ നിക്‌സണ്‍. പാക്കിസ്ഥാന്‍ മത്സരം തോറ്റു കൊടുക്കുകയായിരുന്നു. അവസാന ചില പന്തുകളിലാണ് മത്സരം അവര്‍ കൈവിട്ടത്. പാക്കിസ്ഥാന്‍ 10 റണ്‍സിനു പരാജയപ്പെട്ടതിനു പിന്നാലെ നിക്‌സണ്‍ ട്വീറ്റ് ചെയ്തു.
നിങ്ങള്‍ കളികാണുന്നില്ലേ, ഇതൊരു തമാശക്കളിയാണ്. മുഹമ്മദ് ഹഫീസ് ലാപ് സ്വീപ് കളിച്ചതു കണ്ടില്ലേ. അതും ലെഗ് സ്ലിപ്പില്‍ ഫീല്‍ഡര്‍ ഉള്ളപ്പോള്‍ – നിക്‌സണ്‍ ട്വീറ്റ് ചെയ്തു.