ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട രാജിവച്ചു

single-img
8 January 2013

Arjun Mundaജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട രാജിവച്ചു. ജെഎംഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു ഭൂരിപക്ഷം നഷ്ടമായ ബിജെപി മന്ത്രിസഭയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് മുണ്‌ടെ ഗവര്‍ണര്‍ സയിദ് അലി നഖ്‌വിക്കു കത്തു നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷിബു സോറന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് യോഗത്തില്‍ അര്‍ജുന്‍ മുണ്‌ടെ നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചത്.