മെസി വീണ്ടും ലോകഫുട്‌ബോളര്‍

single-img
8 January 2013

Mesiഅര്‍ജന്റീനയുടെ ലയണല്‍ മെസി 2012ലെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാത്രി സൂറിച്ചില്‍നടന്ന വര്‍ണാഭമായ ചടങ്ങിലാണ് മെസിക്ക് ബാലന്‍ഡിയോര്‍ പുരസ്‌കാരം സമ്മാനിച്ചത്. മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ഇതു തുടര്‍ച്ചായ നാലാം തവണയാണ് മെസിയെ തേടിയെത്തുന്നത്. പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സ്‌പെയിനിന്റെ ബാഴ്‌സ താരം ആന്ദ്രെ ഇനിയസ്റ്റ എന്നിവരെ പിന്തള്ളിയാണ് ബാഴ്‌സയുടെ കുന്തമുനയായ മെസി ഈ നേട്ടത്തിലെത്തിയത്. മെസിക്ക് 41.6 ശതമാനം വോട്ടുലഭിച്ചപ്പോള്‍ റൊണാള്‍ഡോയ്ക്ക് 23.7ഉം ഇനിയസ്റ്റയ്ക്ക് 10.9 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഈ നേട്ടം അവിശ്വസനീയമാണ്- മെസി പ്രതികരിച്ചു. എനിക്കു പറയാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല. ബാഴ്‌സയില്‍ എന്നോടൊപ്പം കളിക്കുന്ന എല്ലാവര്‍ക്കും നന്ദി. എന്റെ നേട്ടത്തിനുപിന്നില്‍ സഹതാരങ്ങളുടെയും പരിശീലകരുടെയും കഠിനാധ്വാനമുണ്ട്.- മെസി പറഞ്ഞു.