സി.പി.എം.ഭൂസമരം വ്യാപിപ്പിക്കുന്നു; പതിനൊന്നു മുതല്‍ കുടില്‍കെട്ടി സമരം

single-img
8 January 2013

ep jayarajanസി.പി.എം ഭൂസമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 11 മുതല്‍ മിച്ചഭൂമിയില്‍ പ്രവേശിച്ചു ഭൂരഹിതര്‍ കുടില്‍ കെട്ടി സമരം ആരംഭിക്കുമെന്നു സമര സമിതി ചെയര്‍മാന്‍ ഇ.പി. ജയരാജന്‍ എംഎല്‍എയും കണ്‍വീനര്‍ എ. വിജയരാഘവനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോഴുളള സമരകേന്ദ്രങ്ങള്‍ക്കു പുറമേ നൂറു കണക്കിനു കേന്ദ്രങ്ങളില്‍ മിച്ചഭൂമിയില്‍ പ്രവേശിച്ചു കുടില്‍ കെട്ടും. ഭൂരഹിതരായ ആദിവാസികള്‍, ദളിതര്‍, മറ്റു ഭൂരഹിതര്‍ എന്നിവരാണു കുടില്‍ കെട്ടുക. ഇവര്‍ക്ക് എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ ആ രും ജാമ്യത്തിലിറങ്ങില്ല.കേരളത്തിലെ ഭൂപരിഷ്‌കരണം അട്ടിമറിക്കാനുളള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നത്. മൂന്നു സെന്റ് ഭൂമി നല്‍കാമെന്ന റവന്യൂ മന്ത്രിയുടെ വാഗ്ദാനം സ്വീകാര്യമല്ല.