ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

single-img
8 January 2013

Kerala High Courtഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ്, കെ.കെ. ജോഷ്വ, വിജയന്‍ എന്നിവര്‍ക്കാണു നോട്ടീസ്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ നടപടി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്‌ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണെ്ടന്ന സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കണമെന്നും സിവില്‍, ക്രമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നും നമ്പി നാരായണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.