സെന്‍സര്‍ഷിപ്പിനെതിരേ ചൈനയില്‍ പ്രകടനം

single-img
8 January 2013

map_of_chinaഭരണപരിഷ്‌കാരത്തിനു വേണ്ടി വാദിക്കുന്ന ചൈനീസ് പത്രത്തിലെ ലേഖനം മാറ്റിയ സെന്‍സറുടെ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ ഗുവാംഗ്‌ഷോ നഗരത്തില്‍ പ്രകടനം നടത്തി. ഇവിടെ നിന്നു പ്രസിദ്ധീകരിക്കുന്ന സതേണ്‍ വീക്കെന്‍ഡ് പത്രത്തിലെ എഡിറ്റോറിയല്‍ പേജിലെ ലേഖനമാണ് സെന്‍സറുടെ കത്രികയ്ക്കിരയായത്. നൂറുകണക്കിനാളുകള്‍ പത്രത്തിന്റെ മുഖ്യ ഓഫീസിനു വെളിയില്‍ പ്രകടനത്തിനെത്തി. പത്രത്തിലെ സ്റ്റാഫില്‍ ചിലര്‍ പണിമുടക്കിയതായി ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.