സൂഫിയ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു

single-img
7 January 2013

sufiya madaniകളമശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മഅദനിക്ക് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. ബാംഗളൂരില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മഅദനിയെ പരിചരിക്കുന്നതിനായി അഞ്ചാഴ്ചത്തേക്കാണു പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ ഇളവ് അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയിലാണ് കോടതി താത്കാലികമായി ഇളവ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാംഗളൂര്‍ കോടതി മഅദനിയെ ചികിത്സിക്കാനായി ഒപ്പം ആശുപത്രിയില്‍ നില്‍ക്കുന്നതിന് ഭാര്യയെയും മകനെയും അനുവദിച്ചിരുന്നു.