അന്വേഷണം നടത്തണമെന്നു ജനറല്‍ വി.കെ. സിംഗ്

single-img
7 January 2013

general_vk_singhകഴിഞ്ഞ ആഴ്ച തന്റെ വസതിയില്‍ ചാരപ്പണി നടത്താനെത്തിയ സൈനിക ഉദ്യോഗസ്ഥനെ അയച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നു കരസേനാ മുന്‍ മേധാവി ജനറല്‍ വി.കെ. സിംഗ് ആവശ്യപ്പെട്ടു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാറ്റാനെന്നാണു വീട്ടിലെത്തിയ മേജര്‍ ആര്‍. വിക്രം പറഞ്ഞത്. അനുവാദമില്ലാതെ വീടിനു ചുറ്റും കറങ്ങിനടന്നത് എന്തിനാണെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ലായിരുന്നു. ചാരപ്പണയില്‍ സൈനികനേതൃത്വത്തിനോ വീട്ടിലെത്തിയ ആള്‍ക്കോ പങ്കില്ല. അയച്ച ആളുടെ ലക്ഷ്യമാണ് അറിയേണ്ടത്: വി.കെ. സിംഗ് പറഞ്ഞു. 2011 മേയ് 31നാണ് വി.കെ. സിംഗ് കരസേനമേധാവി സ്ഥാനത്തുനിന്നു വിരമിച്ചത്. നവംബര്‍ 30വരെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് അനുവദിച്ചിരുന്നു ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് സര്‍ക്കാര്‍ അനുവദിച്ച കെട്ടിടത്തില്‍ ഒരു വര്‍ഷം താമസിക്കാം. എന്നാല്‍, ഒമ്പതുമാസംകൂടി നീട്ടിത്തരണമെന്നാവശ്യപ്പെട്ടു പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കു കത്തു നല്കിയിട്ടുണ്ട്.