മാവോയ്‌സ്റ്റുകളെ അറസ്റ്റ് ചെയ്ത എസ്.ഐ.ജീവനൊടുക്കി

single-img
7 January 2013

13575382377siമാവേലിക്കരയില്‍ മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ചെറുകോല്‍ പ്രായിക്കര ഷെര്‍ളി ഭവനില്‍ കെ.വൈ.ഡാമിയനാണ് (53) ആത്മഹത്യ ചെയ്തത്. വീടിനു സമീപത്തെ പേരമരത്തിലാണ് തൂങ്ങിമരിച്ചത്.

മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനു ശേഷം ഇദേഹത്തിന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നതായും അദേഹം പറഞ്ഞിരുന്നതായി കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
മാവോയിസ്റ്റുകള്‍ക്കൊപ്പം പിടിയിലായ രണ്ട് പെണ്‍കുട്ടികള്‍ ഇദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചതും അത്മഹത്യയിലേയ്ക്ക് നയിച്ചിട്ടുണ്ടാകുമെന്നാണ് നിഗമനം. ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരായ രൂപേഷ്-സൈന ദമ്പതികളുടെ മക്കളാണ് അശ്ലീല ഭാഷയില്‍ ഇദേഹം സംസാരിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ചെറുകോല്‍ ഗവ. മോഡല്‍ യുപി സ്‌കൂളില്‍ അദ്ധ്യാപികയായ ഷെര്‍ളിയാണ് ഭാര്യ. ഷിജോ, ഡേവിസന്‍ എന്നിവര്‍ മക്കളാണ്.