പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനം ഇന്നു പ്രധാനമന്ത്രി നിര്‍വഹിക്കും

single-img
7 January 2013

India's PM Singh speaks during India Economic Summit in New Delhiപ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്നു രാവിലെ പ്രവാസി ഭാരതീയ ദിവസിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മൗറീഷ്യസ് പ്രസിഡന്റ് രാകേശ്വര്‍ പുര്യാഗ് മുഖ്യാതിഥിയായിരിക്കും. വയലാര്‍ രവി, പ്രവാസികാര്യ വകുപ്പ് സെക്രട്ടറി രാജീവ് മെഹ്‌റിഷി എന്നിവര്‍ പ്രസംഗിക്കും. ഗദര്‍ പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്റ്റാമ്പിന്റെയും പ്രവാസികാര്യ വകുപ്പിന്റെ രണ്ടു പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹി ക്കും. 10.30നു നടക്കുന്ന വികസന സെമിനാറില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണേ്ടക് സിംഗ് അലുവാലിയ മോഡറേറ്ററായിരിക്കും. കേന്ദ്രമന്ത്രിമാരായ കമല്‍നാഥ്, ആനന്ദ് ശര്‍മ, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. 12നു നടക്കുന്ന പ്ലീനറി സെഷനില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ മോഡറേറ്ററായിരിക്കും. ന്യൂസിലന്‍ഡിലെ മുന്‍ ഗവര്‍ണര്‍ ജനറല്‍ ആനന്ദ് സത്യാനന്ദ് മുഖ്യപ്രഭാഷണം നടത്തും.