മദനിയെ ആശുപത്രിയിലേയ്ക്ക് മാറ്റി

single-img
7 January 2013

evartha.in - madaniബംഗലൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ തടവിലായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. വെസ്റ്റ് ഫീല്‍ഡിലെ സൗഖ്യ ആയുര്‍വേദ ആശുപത്രിയിലാണ് മദനിയ്ക്ക് ചികിത്സ ലഭ്യമാക്കുന്നത്.

മദനിയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന അഗ്രഹാര സെഷന്‍സ് കോടതിയുടെ ഉത്തരവിട്ടിരുന്നു. ആശുപത്രിയില്‍ സഹായത്തിനായി ഭാര്യയെയും മകനെയും കൂടെ നിര്‍ത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. തന്റെ ആരോഗ്യ സ്ഥിതി വളരെയധികം മോശമാണെന്നും ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് അദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്.