സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ആരംഭിച്ചു

single-img
7 January 2013

secretariatlപങ്കാളിത്ത പെന്‍ഷനെതിരേ പ്രതിപക്ഷ അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അനിശ്ചിതകാല ആരംഭിച്ചു. പണിമുടക്കിനു ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ജോലിക്കെത്തുന്ന ജീവനക്കാരെ തടഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ അനുകൂല സംഘടനകളും ഇന്നു പണിമുടക്കും. കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി എന്നിവിടങ്ങളിലെ പ്രതിപക്ഷാനുകൂല ജീവനക്കാരും ഇന്ന് ഏകദിന പണിമുടക്കു പ്രഖ്യാപിച്ചിട്ടുണ്ട്. കെജിഎംഒഎയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ ഇന്നു കറുത്ത ബാഡ്ജ് ധരിച്ചു ജോലിക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.