സിപിഎമ്മിന്റെ മിച്ചഭൂമി സമരം ആദിവാസി-ദളിത് ഭൂസമരത്തെ അട്ടിമറിക്കാന്‍: സി.കെ.ജാനു

single-img
7 January 2013

C K Januആദിവാസി, ദളിത് വിഭാഗങ്ങളുടെ ഭൂസമരത്തെ അട്ടിമറിക്കാന്‍ വേണ്ടിയാണു സിപിഎം ഭൂസമരം ആരംഭിച്ചിരിക്കുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു. നിയമാനുസൃതമായ ഭൂവിതരണപദ്ധതികളെ അട്ടിമറിച്ച് ഭൂമാഫിയയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ജാനു കുറ്റപ്പെടുത്തി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.വെടക്കാക്കി തനിക്കാക്കുക എന്ന പതിവു രാഷ്ട്രീയ സമീപനമാണ് സിപിഎം മിച്ചഭൂമി സമരത്തിലൂടെ നടപ്പിലാക്കുന്നത്. പാര്‍ട്ടിക്കാരും സ്വന്തക്കാരും കൈയേറിയ ഭൂമിക്കു പുറമേ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് അര്‍ഹമായ ഭൂമി കൂടി ഭൂമാഫിയക്ക് തീറെഴുതാനുള്ള തന്ത്രമാണ് സിപിഎമ്മിന്റേതെന്ന് ഭൂപരിഷ്‌കരണ സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു.