പെണ്‍കുട്ടിയുടെ പേര് പുറത്തുവിടാന്‍ സമ്മതം നല്‍കിയിട്ടില്ല

single-img
7 January 2013

news_30_12_2012_8ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പുറത്തുവിടാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്. ഒരു ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മിററിന്റെ സണ്‍ഡേ പീപ്പിള്‍ ആണ്‌ പിതാവിന്റെ അഭിമുഖത്തിനൊപ്പം പെണ്‍കുട്ടിയുടെ പേര് പുറത്തുവിട്ടത്. തന്റെ മകള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സ്വയം സംരക്ഷിക്കുന്നതിനിടയിലാണ് മരിച്ചതെന്നും അതിനാല്‍ അവളുടെ പേര് പുറത്തുവിടുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പിതാവ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിന്‍പ്രകാരം പെണ്‍കുട്ടിയുടെ പേരും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനുള്ള അനുവാദം താന്‍ കൊടുത്തിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ പറയുന്നതിന്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിന് മകളുടെ പേര് നല്‍കുകയാണെങ്കില്‍ മാത്രമേ പേര് പരസ്യമാക്കാന്‍ അനുവദിക്കുകയുള്ളു എന്നാണ് പിതാവിന്റെ നിലപാട്.

പെണ്‍കുട്ടിയുടെ പിതാവിന്റെയും സഹോദരന്മാരുടെയും പേരും കുടുംബാംഗങ്ങളുടെ ചിത്രവും സണ്‍ഡേ പീപ്പിള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരം പെണ്‍കുട്ടിയുടെ ചിത്രം പുറത്തുവിടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.