ഡല്‍ഹി മാനഭംഗക്കേസ്: രഹസ്യവിചാരണയ്ക്കു കോടതി നിര്‍ദേശം

single-img
7 January 2013

Police-charge-sheet-in-Delhi-gang-rape-case1ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ നടത്താന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. കോടതിക്കുള്ളിലെ തിരക്കും ബഹളവും മൂലമാണ് സാകേത് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് നമ്രത അഗര്‍വാള്‍ രഹസ്യ വിചാരണയ്ക്ക് ഉത്തരവിട്ടത്. വിചാരണവാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടച്ചിട്ട കോടതിയില്‍ നടക്കുന്ന രഹസ്യ വിചാരണയില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരും മാത്രമേ കോടതി മുറിയില്‍ ഉണ്ടാകാവൂ എന്നും കോടതി നിര്‍ദേശിച്ചു.