Movies

ദാവീദിനും ഗോലിയാത്തിനും സ്‌റ്റേ

 david and goliathമലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യയും അനൂപ് മേനോനും ഒന്നിക്കുന്ന ദാവീസ് ആന്റ് ഗോലിയാത്ത്’ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിക്കുന്നത് കോടതി സ്‌റ്റേ ചെയ്തു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ അരുണ്‍ എം.സി യും സുദീപും ചിത്രത്തിന്റെ സംവിധായകനായ രാജീസ് നാഥിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ചിത്രത്തിന്റെ നിര്‍മ്മാണം തന്റേതാണെന്ന രാജീവ് നാഥിന്റെ നിലപാടിനെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കൂടാതെ ദാവീദ് ആന്റ് ഗോലിയാത്തിന്റ ഒരേ ഒരു നിര്‍മ്മാതാവ് താന്‍ മാത്രമാണെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡിന് രാജീവ് നാഥ് അപേക്ഷ നല്‍കി.

എന്നാല്‍ തങ്ങളുടെ സ്ഥാപനങ്ങളായ ലൈന്‍സ് ഓഫ് കളേഴ്‌സ്, സല്‍റോസ എന്നിവയുടെ ബാനറില്‍ രണ്ട് കോടി മുടക്കി ചിത്രം പുറത്തിറക്കാനുള്ള കരാര്‍ സംവിധായകനുമായി തങ്ങള്‍ ഒപ്പിട്ടിട്ടുള്ളതാണെന്നും അനൂപും സുദീപും അറിയിച്ചു. ജനുവരി 9 വരെയാണ് സ്റ്റേ. ഇത് കാരണം ചിത്രത്തിന്റെ റിലീസ് വൈകും.