പശ്ചിമ ബംഗാളില്‍ പിതാവിന്റെ മുന്നില്‍ മകളെ പീഡിപ്പിച്ചു

single-img
7 January 2013

Map_Bengalപശ്ചിമ ബംഗാളില്‍ പിതാവിന്റെ കണ്‍മുന്നില്‍ മകളെ ഒരു സംഘം പീഡിപ്പിച്ചു. പിതാവിനെ അടിച്ചവശനാക്കിയ ശേഷമാണ് മകളെ അക്രമികള്‍ മാനഭംഗപ്പെടുത്തിയത്. ബിര്‍ഭും ജില്ലയില്‍ മെയ്ന്‍ മാര്‍ക്കറ്റിനു സമീപമാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെയും അക്രമികള്‍ മര്‍ദിച്ചു. സംഭവത്തെതുടര്‍ന്ന് ജനങ്ങള്‍ സുരി പോലീസ് സ്റ്റേഷനു മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. പീഡിപ്പിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.