പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

single-img
6 January 2013

ManmohanSingh.jpg67രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ന് വൈകുന്നേരം 3.30ന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍ എത്തുന്ന അദേഹം നാവിക വിമാനത്താവളത്തിലാകും ഇറങ്ങുക.

കൊച്ചി റിഫൈനറി സംയോജിത വികസന പദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കുക. വൈകുന്നേരം 4.30 നാണ് ഉദ്ഘാടനം. രാത്രി വെല്ലിംങ്ടന്‍ ഐലന്റിലെ താജ് വിവാന്റയിലാണ് അദേഹത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

നാളെ രാവിലെ 9.30 ന് കൊച്ചി ലെ മെറിഡിയനില്‍ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി തിരികെപ്പോകും.