യുഎസിലെ കൊളറാഡോയില്‍ ബന്ദിയാക്കി വെച്ച മൂന്നു പേരെ തോക്കുധാരി വധിച്ചു

single-img
5 January 2013

america-flagയുഎസിലെ കൊളറാഡോയില്‍ ബന്ദിയാക്കി വെച്ച മൂന്നു പേരെ തോക്കുധാരി വധിച്ചു. ഒറോറ നഗരത്തിലെ ഒരു വീട്ടിനുള്ളിലായിരുന്നു സംഭവം. ബന്ദികളെ മോചിപ്പിക്കാന്‍ മണിക്കൂറുകളോളം പോലീസ് വിലപേശല്‍ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. ഇതിനൊടുവിലാണ് അക്രമി ബന്ദികളെ വധിച്ചത്. പിന്നീട് പോലീസ് നടത്തിയ വെടിവെയ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ അക്രമി പോലീസിന് നേര്‍ക്ക് വെടിയുതിര്‍ത്തിരുന്നു. പോലീസെത്തുന്നതിന് മുന്‍പു തന്നെ ബന്ദികളില്‍ ഒരു സ്ത്രീയെ അക്രമി വധിച്ചിരുന്നതായാണ് വിവരം. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ നിരവിധി വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച പോലീസ് ബന്ദിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. അക്രമിയുടെ ഉദ്ദേശ്യം പോലീസിന് വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.