World

സിറിയന്‍ അതിര്‍ത്തിയില്‍ യുഎസ് മിസൈല്‍ വിന്യാസം നടത്തി

syriaആഭ്യന്തര കലാപം രൂക്ഷമായ സിറിയയുടെ അതിര്‍ത്ത പ്രദേശങ്ങളില്‍ യുഎസ് മിസൈല്‍ വിന്യാസം നടത്തി. തുര്‍ക്കി അതിര്‍ത്തിയില്‍ യുഎസ് സൈനികര്‍ പേട്രിയറ്റ് മിസൈലുകള്‍ വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമതര്‍ക്കെതിരേ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം വടക്കന്‍ സിറിയയില്‍ വിമതര്‍ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചിരുന്നു. ഇതേത്തുടര്‍ന്നു രാജ്യത്തു നിന്നും ജനങ്ങള്‍ തുര്‍ക്കി അതിര്‍ത്ത വഴി കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.