പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കും: സോണിയഗാന്ധി

single-img
5 January 2013

sonia-gandhiപ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കാമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇക്കാര്യം ഉന്നയിച്ചു കൂടിക്കാഴ്ച നടത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഒഐസിസി നിവേദക സംഘത്തിനാണു സോണിയ ഈ ഉറപ്പു നല്‍കിയത്. പ്രവാസി ഇന്ത്യക്കാര്‍ യാത്രയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒഐസിസി ഇന്നലെ രാവിലെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനു ശേഷമാണു കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്. എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള അവഗണന അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വ്യോമയാന മന്ത്രിക്കു നിര്‍ദേശം നല്‍കാമെന്നു സോണിയ ഗാന്ധി ഉറപ്പു നല്‍കി.