ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം മണി

single-img
5 January 2013

m.m.maniസംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ രൂക്ഷവിമര്‍ശനവുമായി എം.എം മണി രംഗത്തെത്തി. ഒരു അലവലാതിയെ ആണ് ആഭ്യന്തരമന്ത്രിയായി കോണ്‍ഗ്രസ് നിശ്ചയിച്ചതെന്ന് മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആസനം താങ്ങുകയാണ് ആഭ്യന്തരമന്ത്രിയുടെ പണി. ടി.പി വധക്കേസില്‍ വഴിവക്കില്‍ നിന്ന് സോഡ കുടിച്ചവരെപ്പോലും പ്രതിയാക്കുകയായിരുന്നു. കേരളത്തില്‍ സിപിഎമ്മിനെ തകര്‍ക്കാനാണ് ആഭ്യന്തരമന്ത്രിയുടെ ശ്രമമെന്നും മണി വിമര്‍ശിച്ചു. അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ എം.എം മണി ഇന്നലെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.