മലാല ആശുപത്രി വിട്ടു

single-img
5 January 2013

Malalaബിര്‍മിംഗാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാക് വിദ്യാര്‍ഥിനി മലാല യൂസഫ്‌സായിയെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. വെസ്റ്റ്മിഡ്‌ലാന്‍ഡ്‌സിലെ വീട്ടില്‍ താമസിച്ച് ഔട്ട്‌പേഷ്യന്റായി ചികിത്സ തുടരും. തലയോട്ടിയിലെ ശസ്ത്രക്രിയയ്ക്കായി ഈ മാസാവസാനമോ അടുത്തമാസം ആദ്യമോ മലാലയെ വീണ്ടും ബിര്‍മിംഗാം ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മലാലയുമായും ഡോക്ടര്‍മാരുടെ സംഘവുമായും ചര്‍ച്ച നടത്തിയശേഷമാണ് താത്കാലികമായി ഡിസ്ചാര്‍ജു ചെയ്യാന്‍ തീരുമാനിച്ചതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡേവ് റോസര്‍ അറിയിച്ചു.