വിശ്വരൂപം കാണാന്‍ ജയലളിത

single-img
5 January 2013

kamal_hassan_viswaroopam_movie_posters_765356437ഉലക നായകന്‍ കമല്‍ ഹാസന്റെ സ്വപ്‌ന ചിത്രം ‘ വിശ്വരൂപം ‘ കാണാന്‍ ആഗ്രഹമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഇതിനായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് സംഘടിപ്പിക്കാന്‍ കമല്‍ ഹാസനോട് മുഖ്യമന്ത്രി ആനശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ജനുവരി പത്തിന് ഡിടിഎച്ച് റിലീസ് ചെയ്യാനിരിക്കുന്ന വിശ്വരൂപം ഇതിനകം വിവാദത്തിലായിക്കഴിഞ്ഞു. തെരഞ്ഞെടുത്ത ഡിടിഎച്ച് സര്‍വ്വീസുകള്‍ വഴി ആദ്യ ദിനം ചിത്രം വീട്ടിലിരുന്നു കാണാം. എന്നാല്‍ ഇതിനും 1000 രൂപ വരെ ചെലവാകും. തിയേറ്റര്‍ കളക്ഷനെ ബാധിക്കുന്ന രീതിയില്‍ ഡിടിഎച്ച് വഴി സിനിമ റിലീസ് ചെയ്യുന്നതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് കമല്‍. കൂടാതെ ചിത്രം മുസ്ലീം വിരുദ്ധമാണെന്നാരോപിച്ച് നിരവധി മുസ്ലീം സംഘടനകള്‍ രംഗത്തു വന്നതും നിര്‍മ്മാതാക്കള്‍ക്ക് തലവേദനയായിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തങ്ങള്‍ക്കായി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കമല്‍ ഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ജനുവരി 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.