കൊച്ചി ഏകദിനം: ടിക്കറ്റ് വാങ്ങാം

single-img
5 January 2013

Kaloorകലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം 15 ന് നടക്കുന്ന ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് വില്പന ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുത്ത 39 ശാഖകളിലൂടെ ടിക്കറ്റ് വാങ്ങാം. കൂടാതെ www.federalbank.co.in ലൂടെ ഓണ്‍ലൈന്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ഗാലറി-200, ചെയര്‍-500, പ്രീമിയം ചെയര്‍-1,000, വാന്റേജ് ചെയര്‍-2,000, എസി ക്യുബിക്കിള്‍-3,000 എന്നീ നിരക്കുകളിലാണ് ടിക്കറ്റുകള്‍ ലഭിക്കുന്നത്. ആകെ 38,725 ടിക്കറ്റുകളാണ് വില്പനയ്ക്കുള്ളത്. എറണാകുളം പാലാരിവട്ടം ശാഖയില്‍ നിന്ന് മാത്രമേ 3,000 രൂപയുടെ ടിക്കറ്റ് ലഭിക്കുകയുയുള്ളു. 2,000 രൂപയുടെ ടിക്കറ്റ് തിരുവനന്തപുരം പാളയം, എറണാകുളം നോര്‍ത്ത്, വൈറ്റില, മറൈന്‍ ഡ്രൈവ്, നോര്‍ത്ത്, കതൃക്കടവ്, പാലാരിവട്ടം, മട്ടാഞ്ചേരി ശാഖകളില്‍ നിന്ന് മാത്രമേ ലഭിക്കു. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റുകള്‍ വരെ ലഭിക്കും.

ബാങ്ക് ശാഖകള്‍ വഴി 11 വരെ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളു. 12,13,14 തീയതികളില്‍ പാലാരിവട്ടം ശാഖയില്‍ നിന്നും സ്റ്റേഡിയത്തിലെ കൗണ്ടറില്‍ നിന്നും ലഭിക്കും. മത്സരദിവസം പാലാരിവട്ടം ശാഖയില്‍ നിന്നു മാത്രമേ ടിക്കറ്റ് വാങ്ങാന്‍ കഴിയൂ. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി പാലാരിവട്ടം ശാഖയില്‍ നിന്നും ടിക്കറ്റുകള്‍ കൈപ്പറ്റാവുന്നതാണ്.

ടിക്കറ്റ് വാങ്ങാനാകുന്ന ബാങ്ക് ശാഖകള്‍ : തിരുവനന്തപുരം പാളയം, നന്തന്‍കോട്, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, ആലപ്പുഴ, ചങ്ങനാശ്ശേരി, പാല, കോട്ടയം, തൊടുപുഴ, എറണാകുളം നോര്‍ത്ത്, മറൈന്‍ ഡ്രൈവ്, കതൃക്കടവ്, വൈറ്റില, മട്ടാഞ്ചേരി, പാലാരിവട്ടം, കണ്ടന്നൂര്‍, ഗിരിനഗര്‍, തൃപ്പൂണിത്തുറ, നോര്‍ത്ത് പറവൂര്‍, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ചാലക്കുടി, തൃശ്ശൂര്‍ മെയിന്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, മലപ്പുറം, കോഴിക്കോട് മാവൂര്‍ റോഡ്, നടക്കാവ് വെസ്റ്റ്, ചെറുവന്നൂര്‍, തലശേരി, കണ്ണൂര്‍, കാസര്‍കോട്.