വെനിസ്വേലയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഭരണകക്ഷി തള്ളി

single-img
5 January 2013

hugo-evarthaഹ്യൂഗോ വവേസിന്റെ ആരോഗ്യം സംബന്ധിച്ച് പ്രതിസന്ധിയിലായ വെനിസ്വേലയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യം ഭരണകക്ഷി തള്ളി. വൈസ് പ്രസിഡന്റ് നിക്കോളാസ് മധൂരോ ആണ് ആവശ്യം തള്ളിയത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാവേസ് ഭരണഘടനാപ്രകാരം വരുന്ന വ്യാഴാഴ്ച ചുമതലയേല്‍ക്കേണ്ടതാണ്. എന്നാല്‍ ക്യൂബയില്‍ കാന്‍സര്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷാവേസ് അടുത്ത ആഴ്ച മടങ്ങിവരില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് ചില പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഷാവേസിന് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ സുപ്രീംകോടതി മുന്‍പാകെ പിന്നീട് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിക്കോളാസ് മധൂരോ വ്യക്തമാക്കി.