ഡല്‍ഹി കൂട്ടമാനഭംഗം: കുറ്റപത്രം ഇന്ന് പരിഗണിക്കും

single-img
5 January 2013

Saket district courtകൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ക്കെതിരായുള്ള കുറ്റപത്രം ഡല്‍ഹി സാകേത് കോടതി ഇന്നു പരിഗണിക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയതിനു ശേഷം സാകേത് ഫാസ്റ്റ്ട്രാക്ക് കോടതിയിലേയ്ക്ക് കേസ് കൈമാറും. വിചാരണ നടപടികള്‍ അവിടെയാണ് നടക്കുക.

വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കുര്‍ എന്നിവര്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, അസ്വാഭാവിക കുറ്റകൃത്യങ്ങള്‍, കവര്‍ച്ച, കവര്‍ച്ചയ്ക്കായുള്ള ദേഹോപദ്രവം, തെളിവു നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ആറാമത്തെ പ്രതി തനിയ്ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് വാദിച്ചതിനാല്‍ ജുവനൈന്‍ കസ്റ്റഡിയിലാണ്. പ്രായം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടത്തിയതിനു ശേഷം മാത്രമേ ഇയാളുടെ വിചാരണ ആരംഭിക്കുകയുള്ളു.