ഡല്‍ഹി പീഡനം: അഞ്ചു പ്രതികളെയും നാളെ ഹാജരാക്കണമെന്നു കോടതി

single-img
5 January 2013

delhi-rape-crisisവിദ്യാര്‍ഥിനിയെ ബസില്‍ കൂട്ടമാനഭംഗം ചെയ്ത അഞ്ചു പ്രതികളെ നാളെ ഹാജരാക്കണമെന്നു ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതി. പ്രതികള്‍ക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ മരണ മൊഴിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും പരിശോധിച്ചതിനുശേഷമാണു സാകേത് ചീഫ് മെട്രോപോളിറ്റന്‍ ജഡ്ജി നമ്രത അഗര്‍വാള്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്നു വ്യക്തമാക്കിയത്. എല്ലാ രേഖകളുടെയും യഥാര്‍ഥ പതിപ്പുകള്‍ മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം, കുറ്റപത്രത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ടു യൂണിവേഴ്‌സല്‍ റേപ്പ് വിക്ടിംസ് ഫെഡറേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജി കോടതി തള്ളി.