യുഎസ് ആക്രമണത്തില്‍ മുല്ലാ നസീര്‍ കൊല്ലപ്പെട്ടു

single-img
4 January 2013

mullaയുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ മുല്ലാ നസീറും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി രത്താ ഖാനും ഉള്‍പ്പെടെ 16 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സൗത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലയിലെ വാനാ പട്ടണത്തിലേക്ക് പോകുമ്പോഴാണ് നസീറിന്റെ വാഹനത്തിനുനേര്‍ക്ക് അംഗൂര്‍ അഡാ പ്രദേശത്തുവച്ച് മിസൈല്‍ ആക്രമണം ഉണ്ടായത്. നസീര്‍, രത്താ ഖാന്‍, താലിബാന്‍ കമാന്‍ഡര്‍മാരായ ആഗാ ഖാന്‍ വസീര്‍, അലാവുദ്ദീന്‍ വസീര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഇതിനുശേഷം മണിക്കൂറുകള്‍ക്കകം നോര്‍ത്ത് വസിറിസ്ഥാനില്‍ നടന്ന മറ്റൊരു പൈലറ്റില്ലാ വിമാനാക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. നസീറിന്റെ കബറടക്കം വര്‍സാക്കില്‍ നടത്തിയെന്നു തദ്ദേശവാസികള്‍ പറഞ്ഞു.