സ്റ്റാലിന്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ച് കരുണാനിധി

single-img
4 January 2013

stalinമകന്‍ എം.കെ. സ്റ്റാലിനാണു തന്റെ പിന്‍ഗാമിയെന്നു ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി പ്രഖ്യാപിച്ചു. 2000 പിഎംകെ പ്രവര്‍ത്തകര്‍ ഡിഎംകെയില്‍ ചേര്‍ന്ന ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണു കരുണാനിധിയുടെ പ്രഖ്യാപനമുണ്ടായത്. കരുണാനിധിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണു പാര്‍ട്ടി അണികള്‍ സ്വീകരിച്ചത്. സ്റ്റാലിനാണു തന്റെ പിന്‍ഗാമിയെന്നു കരുണാനിധി പലവട്ടം സൂചന നല്കിയിരുന്നെങ്കിലും ഇത്ര വ്യക്തമായ പ്രഖ്യാപനമുണ്ടാകുന്നത് ആദ്യമായാണ്. സ്റ്റാലിനെ(59) നേരത്തേതന്നെ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. 2009ല്‍ ഇദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കിയതോടെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഇപ്പോള്‍ സ്റ്റാലിന്‍ ഡിഎംകെ ട്രഷററാണ്. വാര്‍ധക്യത്തിന്റെ അവശതകളിലാണ് എണ്‍പത്തിയെട്ടുകാരനായ കരുണാനിധി.