തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടി

single-img
4 January 2013

Shashi-Tharoor-twitterദേശീയ ഗാനത്തെ അനാദരിച്ചുവെന്ന കേസില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് രണ്ടാഴ്ച നീട്ടിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് തരൂര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്മേലുള്ള വിധിയെന്താണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കീഴ്‌ക്കോടതിയോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കാനിരുന്നത്. ഇതിനെതിരെ തരൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

എറണാകുളത്ത് 2008 ഡിസംബര്‍ 16ന് നടന്ന ഒരു പരിപാടിയില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടയില്‍ നിര്‍ത്തിവെയ്പ്പിക്കുകയും അമേരിക്കന്‍ രീതിയില്‍ കൈ നെഞ്ചിനോട് ചേര്‍ത്ത് വെച്ച് വേണം ദേശീയ ഗാനം ആലപിക്കേണ്ടതെന്നും ശശി തരൂര്‍ പറയുകയായിരുന്നു. ഇതാണ് കേസിലേയ്ക്ക് നയിച്ചത്.