സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചതു വിവാദമാക്കേണെ്ടന്നു സല്‍മാന്‍ ഖുര്‍ഷിദ്

single-img
4 January 2013

Salman-Khurshid_2നീലഗിരിയിലെ സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ടില്‍ താന്‍ താമസിച്ചതിനെ വിവാദമാക്കരുതെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. പുതുവര്‍ഷം ആഘോഷിക്കാനാണ് റിസോര്‍ട്ടിലെത്തിയത്. താമസിച്ചതു നിയമവിരുദ്ധമായല്ല. റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. പരമോന്നത കോടതിയുടെ വിധി വരുന്നതുവരെ റിസോര്‍ട്ടിനു പ്രവര്‍ത്തനാനുമതിയുണെ്ടന്നു ഖുര്‍ഷിദ് പറഞ്ഞു. വനത്തിനുള്ളിലെ റിസോര്‍ട്ട് അടച്ചിടണമെന്നാവശ്യപ്പെട്ട് ചില വ്യക്തികള്‍ അവിടെ സമരം ചെയ്യുന്നുണ്ട്. എന്നാല്‍, ഈ റിസോര്‍ട്ട് പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയാണുണ്ടായത്. ബൊക്കപുരത്ത് ആനകളുടെ സഞ്ചാരപഥം തടസപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ആന കയറാതിരിക്കാന്‍ റിസോര്‍ട്ടുകള്‍ക്കു ചുറ്റുമുണ്ടായിരുന്ന ഇലക്്ട്രിക് കമ്പികളും നീക്കം ചെയ്തുകഴിഞ്ഞു.