ഈ സര്‍ക്കാരിനെ താഴെയിറക്കൂ: പി.സി. ജോര്‍ജ്

single-img
4 January 2013

pc-georgeസംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരസ്യ ആഹ്വാനം. തിരുവനന്തപുരത്ത് വിഎസ്ഡിപി സംഘടിപ്പിച്ച നാടാര്‍ പ്രതിനിധിസഭയിലാണ് പി.സി ജോര്‍ജ് പരസ്യമായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആഹ്വാനം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാടാര്‍ സമുദായത്തിന് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്നും ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചില്ലെങ്കില്‍ ഞാനൊരു മാര്‍ഗം പറഞ്ഞുതരാമെന്നും പറഞ്ഞാണ് പി.സി ജോര്‍ജ് സര്‍ക്കാരിനെ വലിച്ചുതാഴെയിടണമെന്ന ആഹ്വാനം നല്‍കിയത്. ഉമ്മന്‍ചാണ്ടി നീതിമാനായ മുഖ്യമന്ത്രിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ചെയ്യുന്നത് ശരിയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. പി.സി. ജോര്‍ജിന്റെ പ്രസംഗം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്.