എം.എം മണി ജയില്‍മോചിതനായി

single-img
4 January 2013

mani mm 1വിവാദ പ്രസംഗത്തെ തുടര്‍ന്ന് അഞ്ചേരി ബേബി വധക്കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി ജയില്‍മോചിതനായി. മണിക്ക് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ജയില്‍ മോചിതനായത്.
മണിക്ക് അഭിവാദ്യമര്‍പ്പിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് എത്തിയിരുന്നു. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നേതാക്കളും മണിയെ സ്വീകരിക്കാനുണ്ടായിരുന്നു. ജയിലിന് പുറത്ത് മണിയെ മാലയിട്ട് സ്വീകരിച്ച നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പീരുമേട് ടൗണിലേക്ക് നീങ്ങി. ഇവിടെ മണിക്ക് സ്വീകരണവും ഒരുക്കിയിരുന്നു.