കൂടംകുളം: രണ്ടാഴ്ചയ്ക്കുള്ളില്‍ ആദ്യ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനാകും

single-img
4 January 2013

koodam-kulam-2012-09-09-22-03-08_orകൂടംകുളം ആണവ നിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം രണ്ടാഴ്ചയ്ക്കകം തുടങ്ങാന്‍ സാധിക്കുമെന്ന് ആറ്റമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ രത്തന്‍ കുമാര്‍ സിന്‍ഹ അറിയിച്ചു. ആദ്യ യൂണിറ്റില്‍നിന്ന് 1,000 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനാകും. ആണവ പ്ലാന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും പ്ലാന്റിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു നൂറുശതമാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു.