തലസ്ഥാനത്ത് വീണ്ടും റെയ്ഡ്; മൂന്നു ഹോട്ടലുകള്‍ പൂട്ടി

single-img
4 January 2013

hotelതിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നു പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നുവെന്നു കണെ്ടത്തിയ മൂന്നു ഹോട്ടലുകള്‍ അടച്ചു പൂട്ടി. മെഡിക്കല്‍ കോളജ് പരിസരം, തൈക്കാട്, ചാലക്കുഴി റോഡ് എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് അടച്ചു പൂട്ടാന്‍ നിര്‍ദേശിച്ചത്. ചാലക്കുഴി റോഡിലെ കടയില്‍ നിന്നു പഴകിയ നാരാങ്ങാ അച്ചാറുകള്‍ ഉള്‍പ്പെടെയുള്ള ആഹാര പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഗുണനിലവാരം പാലിക്കാത്ത തൈക്കാട് പൊതുമരാമത്ത് കാന്റീന്‍ അടക്കമുള്ള 13 ഹോട്ടലുകള്‍ക്കു നോട്ടീസ് നല്‍കി. പിഡബ്യുഡി റസ്റ്റ്ഹൗസ് കാന്റീനില്‍ വൃത്തി പാലിക്കാത്തതിനാല്‍ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ടു ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നു ചീഫ് കമ്മീഷണര്‍ അറിയിച്ചു.